Thursday 6 December 2012

എവിടെ നീ

മോഹങ്ങള്‍ മുളപൊട്ടി വിരിയിച്ച മനതാരില്‍
ശേഷിച്ചതോരുകൊടും ചുടല മാത്രം
എന്‍റെ കപോലം പുണര്‍ന്ന കണ്ണീര്‍ മുത്തി
ലെന്നുമെന്നും പ്രിയാ നിന്‍റെ രൂപം
ഉയിരിലെപ്പൊഴോ  സ്വപ്നസ്രോതസ്സിലെ
ഉറവ വറ്റികഴിഞ്ഞിരുനെങ്കിലും
പഴാകിജീര്‍ണ്ണിച്ച നിനവിലാപുഴ
കരകവിഞ്ഞതിന്‍ കലകള്‍ ബാകിയായ്......
കരികട്ട തോല്‍ക്കും ഇരുള്‍ വന്നുമൂടിയ 
ഭിക്ഷ  പോലുള്ള  ജീവിത  യാത്രയില്‍ 
ചക്രവാളം  ചുവക്കുമീ  വേളയില്‍
അല്‍പനേരം  തനിച്ചിരിക്കട്ടെ  ഞാന്‍.......
ഇവിടെയീ വതയാനത്തിന്നു മപ്പുറം
അന്തിവെട്ടം  മന്ദഹാസം രെചിക്കവേ 
തഴുകി  അലയും  തെന്നലാമുളം  കാടിന്‍റെ 
കവിളില്‍ കെവിരലിനാല്‍ ചിത്രം  വരക്കവേ
പിറകില്‍  കാലംതാഴിട്ടു  പൂട്ടിയ സ്മൃതി 
തിരഞ്ഞു
ഞാന്‍ തിരികെ  നടക്കവേ 
അകലെ  ആ  കൊച്ചു  ചെങ്ങല്‍  പടവില്‍
നിന്‍ നിഴലു വീ ണ്ടും  തിരിച്ചറിയുന്നു  ഞാന്‍
മൗനമായി  കുറച്ച കാവ്യത്തിനു 
പ്രണയമെന്നു നീ  പേരിട്ടു വെങ്ങിലും 
പറയുവാന്‍ നാം കൊതിച്ച  മോഹങ്ങളെ 
കവിതയാക്കി  കുറിച്ചു  വെച്ചെങ്ങിലും  
ചിതലരിച്ചോരാ  പുസ്തകതാളിലെ 
വരികളോര്‍ത്തിന്നു  ഞാനിരിപ്പു  സാദാ
റേഡിയേഷന്‍റെ  തീച്ചുളയില്‍ വീണെന്‍റെ  
മേനി നീറുന്ന  വേളയില്‍  തോന്നാത്ത 
നോവുതോന്നി  കളിയില്‍ നീ  ചൊല്ലുമെന്‍ 
'കൊഴിവല് ' തറയില്‍ പതിക്കവേ
അന്തി  നേരം  ഞാന്‍വരുന്നതും  കാത്തു നീ 
ചെന്നിരിക്കും  കാവിനോരത്തോരിത്തിരി 
കുഞ്ഞു  പൂക്കള്‍  പറിക്കുവനെന്നപോല്‍ 
വന്നിരിക്കാനുള്ളില്‍  മോഹമുണ്ടിന്നുമേ 
ക്ലാവ്  കേറിപ്പടര്‍ന്ന കാവില്‍  നിന്‍റെ 
കാലനക്കം  മുഴങ്ങില്ല  എങ്കിലും
നോവുതിന്നും  മനസ്സിനതിത്തിരി 
തേനമൃതു  പകര്‍ന്നു  തന്നെങ്ങിലോ ....
പതിവിലേറെ  ഇളിച്ചു  കാട്ടിക്കൊണ്ട് 
പകലുവീണ്ടും  തിരിച്ചുപോയെങ്ങിലും 
വെന്തുനീറി  കരിയുപേക്ഷിചിട്ടന്തി നേരം 
തിരിയണഞ്ഞെങ്കിലും 
സ്വപ്നമായി  നീയെത്തുന്ന  രാവിനെ 
അത്രയേറെ  പ്രണയിക്കയാണ് ഞാന്‍.......

2 comments:

  1. വീണ്ടും ബൂലോകത്ത് കണ്ടതില്‍ സന്തോഷം....

    ReplyDelete
    Replies
    1. ഇനി എപ്പോളും പ്രതീക്ഷിക്കാം . . .:)

      Delete